ബംഗളൂരു: ഏതൊരു രാജ്യത്തിന്‍റെയും വികസനത്തിന്‍റെ യാത്രയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നതായി നരേന്ദ്ര മോദി.നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മെച്ചപ്പെട്ട കണക്റ്റിവിറ്റി പുരോഗതി, തൊഴില്‍, വ്യവസായം എന്നിവക്കുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.വികസനത്തിനുള്ള ഈ അവസരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുമ്പോള്‍, ദാരിദ്ര്യത്തിനെതിരായ പോരാട്ടവും ശക്തമാകുന്നു.
അതുകൊണ്ടാണ് സമീപ വർഷങ്ങളില്‍ രാജ്യത്തെ ഏകദേശം 50 കോടി പൗരന്മാർ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതെന്ന് നമ്മ മെട്രോ പിങ്ക് ലൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച പദ്ധതികള്‍ കർണാടകയുടെയും രാജ്യത്തിന്‍റെയും വികസനത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും.പുതിയ മെട്രോ പാത മുഖേന ബംഗളൂരുവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.