ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്നും വീണ് മലയാളി യുവാവ് മരണപ്പെട്ടു

നാട്ടില്‍നിന്നും ബേഗ്ലൂരിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചത്. പുലര്‍ച്ചെ 5.50ന് ട്രൈന്‍ കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുംബോളാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം പോസ്റ്റമോട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോകും.പ്രവാസിയായ സിദ്ദീഖ് നാട്ടിലെത്തിയിട്ട് കുറച്ചു നാളുകളായിട്ടെ ഉളളൂ ബേഗ്ലൂരിലുളള സുഹൃത്തുക്കളെയും മുന്നെ ജോലിചെയ്ത കടയും സന്ദര്‍ശിക്കാന്‍ വേണ്ടി വരുംബോളാണ് അപകടമുണ്ടായത്

Related posts

തമിഴ്നാട്ടിൽ ദാരുണ ദുരന്തം; തിരുവണ്ണാമലയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും ജീവനക്കാരിയും മുങ്ങിമരിച്ചു

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും