മഹാരാഷ്ട്ര: കനത്ത മഴയിലും, മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 47 കടന്നു; ആറു ജില്ലകളിൽ റെഡ് അലേർട്ട്

മഹാരാഷ്ട്രയില്‍ കനത്ത മഴയിലും, മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 47 കടന്നു. കനത്ത മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മധ്യപ്രദേശ്, തെലങ്കാന,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ശനിയാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി