ഇനി ഇത് ആവര്‍ത്തിക്കരുത്’; കേരളത്തിന് കത്തെഴുതി കര്‍ണാടക, അതിര്‍ത്തിയില്‍ പരിശോധന ശക്തം

സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളില്‍ മാലിന്യം തള്ളുന്നത് തടയണമെന്ന് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കത്തെഴുതി കർണാടക.കേരളത്തില്‍ നിന്ന് ട്രക്കുകളില്‍ മെഡിക്കല്‍, മൃഗാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് എന്നിവയാണ് അയല്‍ സംസ്ഥാനമായ ക‌ർണാടകയിലേക്ക് അനധികൃതമായി കടത്തുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് മാലിന്യവുമായി എത്തിയ ആറ് ട്രക്കുകള്‍ ബന്ദിപ്പുർ മൂലെഹോളെ ചെക്ക്പോസ്റ്റില്‍ പൊലീസ് തടഞ്ഞിരുന്നു. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

.മലിനീകരണ നിയന്ത്രണ ബോർഡ് ചാമരാജ്‌നഗർ ജില്ലാ ഓഫീസർ പി ഉമാശങ്കർ നല്‍കിയ രഹസ്യവിവരത്തെ തുടർന്നാണ് ഗുണ്ടല്‍പേട്ട് പൊലീസ് ട്രക്ക് പിടികൂടിയത്. ബന്ദിപ്പൂർ വനമേഖല, എച്ച്‌ഡി കോട്ട, ചാമരാജ്‌നഗർ, നഞ്ചൻഗുഡ്, മെെസൂരു, മണ്ഡ്യ, കുടക് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിലാണ് മാലിന്യം തള്ളുന്നത്. കർണാടകയില്‍ മാലിന്യം തള്ളുന്നതിനെതിരെ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകും രംഗത്തെത്തിയിട്ടുണ്ട്.

2019 ജനുവരിയില്‍ ഇത്തരത്തില്‍ മെെസൂരു സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നഗരത്തില്‍ മാലിന്യം തള്ളുന്നതായി കണ്ടെത്തി ട്രക്കുകള്‍ പിടിച്ചെടുത്തതോടെയാണ് വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധതിരിഞ്ഞത്. പിന്നാലെ കർണാടക പരിശോധന ശക്തമാക്കി. മാസങ്ങള്‍ക്ക് മുൻപ് മെെസൂരുവില്‍ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 2020 ജനുവരിയില്‍ കർണാടക ഇതേ ആവശ്യം കേരളത്തോട് ഉന്നയിച്ചതാണ്. ബാവലി പോലുള്ള ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാൻ കർണാടക വനംവകുപ്പ് നിർദേശം നല്‍കി.

Related posts

തമിഴ്നാട്ടിൽ ദാരുണ ദുരന്തം; തിരുവണ്ണാമലയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും ജീവനക്കാരിയും മുങ്ങിമരിച്ചു

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും