ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സംശയം; കര്‍ണാടകയില്‍ 19കാരൻ കസ്റ്റഡിയില്‍

ബെംഗളൂരു: പാക്കിസ്ഥാൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധം സംശയിച്ച്‌ കർണാടകയില്‍ 19 കാരനെ കസ്റ്റഡിയിലെടുത്തു.പശ്ചിമ ബംഗാള്‍ സ്വദേശിയായ മമതാസ്വുല്‍ മാലിക്കിനെയാണ് കേന്ദ്ര ഇന്‍റലിജൻസും ലോക്കല്‍ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുകത്തിരിക്കുന്നത്. ഇയാളുടെ സോഷ‍്യല്‍ മീഡിയ ചാറ്റുകള്‍ അടക്കം അന്വേഷണ ഉദ‍്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് ഉദ‍്യോഗസ്ഥർ സംശയിക്കുന്നത്.19കാരനെ ചോദ‍്യം ചെയ്ത് വരുകയാണെന്നും ഇതുവരെ യാതൊരു പരാതിയും ആരും നല്‍കിയിട്ടില്ലെന്ന് കല്‍ബുർഗി പൊലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. മമതാസ്വുല്‍ മാലിക് സറാഫ് ബസാറിലെ ഒരു ആഭരണക്കടയില്‍ സഹോദരനൊപ്പം ജോലി ചെയ്തുവരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സോഷ‍്യല്‍ മീഡിയയിലൂടെ ലഷ്കർ ബന്ധമുള്ളവരുമായി മാലിക് ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ‍്യോഗസ്ഥർ സംശയിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയുണ്ടാകുക.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി