രഹസ്യവിവരം, ബെംഗളൂരുവില്‍ കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകള്‍ പിടിച്ചു, മലയാളികളടക്കം 3 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വൻ വ്യാജ സിഗരറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകള്‍ പിടികൂടി.സംഭവത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 3 പേർ പിടിയിലായി. മുഹമ്മദ് റിയാസ്, കുമാരൻ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടികൂടി. ട്രോളി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ സിഗരറ്റുകള്‍.പിന്നാലെ ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പാർപേട്ട് പൊലീസ് നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകള്‍ കൂടി പിടിച്ചെടുത്തു. മുഹമ്മദ് ഗുല്‍സാർ എന്നയാളെ ഉപ്പാർപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. എവിടെ നിന്നാണ് വ്യാജ സിഗരറ്റുകള്‍ ലഭിച്ചതെന്നോ എവിടെ വെച്ചാണ് നിർമ്മാണമെന്നോ വ്യക്തമായിട്ടില്ല.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി