വാടക നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ വീട്ടുടമയെ വെടിവെച്ച്‌ കൊന്നു, കൊല്ലപ്പെട്ടത് അഭിഭാഷകൻ

ബെംഗളൂരു: ബെംഗളൂരുവില്‍ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്.മഞ്ജുനാഥിൻ്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേരാണ് വെടിയുതിർത്തത്. വെടിവെപ്പില്‍ പിന്നാലെ ബിഹാർ സ്വദേശികളായ പ്രതികള്‍ കടന്നുകളഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല.ഇന്നലെ രാത്രി 11:30ന് വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. വാടക നല്‍കാത്തതിനെച്ചൊല്ലി മഞ്ജുനാഥും വാടകക്കാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. നെറ്റിയില്‍ വെടിയേറ്റ മഞ്ജുനാഥിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടു.സംഭവത്തില്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് കേസെടുത്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മഞ്ജുനാഥിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പ്രതികള്‍ രണ്ടുപേരും ഓണ്‍ലൈൻ ഭക്ഷണ വിതരണക്കരായി ജോലി ചെയ്യുകയായിരുന്നു.

Related posts

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത