14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റില്‍

14കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കർണാടക കുട്ട സ്വദേശി മണിവണ്ണനെയാണ്(21) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.2023 സെപ്റ്റംബറിലായിരുന്നു സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് മെഡിക്കല്‍ കോളജിലെത്തിയ മണിവണ്ണൻ, മാതാവിന്റെ പ്രസവത്തെ തുടർന്ന് കൂട്ടിരിപ്പിനെത്തിയ 14 കാരിയുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിക്കുകയും ഗർഭിണയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുല്‍ കരിമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ സ്ത്രീധന പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച്‌ കോടതി

സ്ത്രീധന പീഡനത്തിനും ഭാര്യയെ കൊലപ്പെടുത്തിയതിനും ഭർത്താവിന് വധശിക്ഷ വിധിച്ച്‌ കോടതി. ഹൈദരാബാദിലെ തല്ലബ്കട്ട സ്വദേശി ഉമറുല്‍ ഹഖിനെയാണ് തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്.അഡീഷനല്‍ മെട്രോപൊളിറ്റൻ സെഷൻസ് കോടതി ജഡ്ജി സി.വി.എസ് ഭൂപതിയുടേതാണ് വിധി. 2019 ജനുവരി 1നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ഉമറുല്‍ ഹഖ് ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും യുവതി കത്രിക, സ്ക്രൂഡ്രൈവർ, ചുറ്റിക പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ രണ്ടാം വിവാഹത്തെ കുറിച്ച്‌ ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് വ്യക്തമായെന്നും മരിക്കുന്നത് വരെ തൂക്കിലേറ്റണമെന്നും കോടതി വിധിച്ചു. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടക്കുന്നതില്‍ വീഴ്ച സംഭവച്ചില്‍ അഞ്ച് മാസത്തെ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി

Related posts

റിൻഷാ മറിയം: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന മലയാളി പെണ്‍കൊടി

ബെംഗളൂരുവിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; പീഡന ആരോപണത്തിന് പിന്നാലെ ഇരുവിഭാഗവും അറസ്റ്റിൽ

കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം