പ്രതിദിന കേസുകൾ 5000 താഴെ എത്തുന്നത് വരെ കർണാടകയിൽ ലോക്ക്ഡൗൺ തുടരണം ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ബംഗളുരു ; കർണാടക ലോക്ക്ഡൗൺ വിലയിരുത്തുന്നതിന് നിയോഗിച്ച സാങ്കേതിക ഉപദേശക സമിതിയുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകിയതായി റിപ്പോർട്ട് ,കഴിഞ്ഞ ഞായറാഴ്ച സാങ്കേതിക ഉപദേശക സമിതി 5 മണിക്കൂറോളം യോഗം ചേരുകയും ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തുവെന്ന് ‘ദ ഹിന്ദു ‘ വിന്റെ റിപ്പോർട്ടിൽ പറയുന്നു

കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം മരണനിരക്ക് 1 ശതമാനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ആകുന്നത് വരെ ലോക്ക് ഡൗൺ തുടരണം. പ്രതിദിന കേസുകൾ 5000 ത്തിനു താഴെ എത്തണം.

കലങ്ങി തെളിയുമോ കർണാടക ? ലോക്കഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിമാരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ്

ജനങ്ങളുടെ ജീവിതോപാദിയേക്കാൾ ജീവന് പ്രാധാന്യം നൽകണം എന്ന് തങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് എന്ന് ഉപദേശക സമിതി അധ്യക്ഷൻ എം.കെ.സുദർശൻ അറിയിച്ചു.

നിലവിലെ ലോക്ക് ഡൗൺ ജൂൺ 7 വരെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10% മുകളിലും 60% ഓക്സിൽ കിടക്കുകൾ നിറഞ്ഞിട്ടുമുണ്ടെങ്കിൽ ജില്ലാ തലത്തിൽ ലോക്ക് ഡൗൺ ജൂൺ അവസാനം വരെ നീട്ടണമെന്നാണ് കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഓരോ ആഴ്ചയിലും വിലയിരുത്തി തീരുമാനങ്ങൾ എടുക്കാവുന്നതാണ് അദ്ദേഹം അറിയിച്ചു.

ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി

അതേ സമയം ഈ വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാറിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക :പ്രതികരണവുമായി റവന്യു മന്ത്രി

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍