കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്ക് .411 കോവിഡ് മരണങ്ങൾ.

ബംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്കാണ്. 44,473 പേർ രോഗമുക്തി നേടി. 411 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. ഏപ്രിൽ 18 ശേഷം ആദ്യമായാണ് 19,000 -ത്തിൽ കുറവ് പ്രതിദിന കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2604431 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2261590. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 313730.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29090. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 13.57% ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 1,22,329.

ബെംഗളൂരു അർബനിൽ ഇന്ന് 3992 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 20332 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 242 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13346 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1163229 ആണ്. ചികിത്സയിലുള്ളവർ 146043.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍