ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കേരളം: കേരളത്തിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു.ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങള്‍ നിർവ്വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കും. പെരുന്നാള്‍ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.ഗസ്സ ഉള്‍പ്പെടെയുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ച്‌ പ്രാർത്ഥനാനിർഭരമായി വേണം പെരുന്നാള്‍ ആഘോഷിക്കാനെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.പെരുന്നാള്‍ വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്കാരവും ജുമുഅ നിസ്കാരവും വിശ്വാസികള്‍ നിർവഹിക്കണമെന്നും നേതാക്കള്‍ ഓർമപ്പെടുത്തി.

Related posts

റിൻഷാ മറിയം: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന മലയാളി പെണ്‍കൊടി

ബെംഗളൂരുവിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; പീഡന ആരോപണത്തിന് പിന്നാലെ ഇരുവിഭാഗവും അറസ്റ്റിൽ

കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം