പ്രവാസികളുടെ ക്വാറന്‍റീന്‍: പാവപ്പെട്ടവര്‍ക്ക്​ ബുദ്ധിമുട്ടുണ്ടാവില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്‍റീന്​ പണമിടാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമൂലം പാവപ്പെട്ട പ്രവാസികള്‍ക്ക്​ ഒരു ബുദ്ധിമുട്ടുണ്ടാവില്ല. ക്വാറന്‍റീന്​ പണം നല്‍കാന്‍ കഴിയുന്ന ചിലരുണ്ടാവും. അവരില്‍ നിന്നാവും പണം ഈടാക്കുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്കായി വിമാനം ചാര്‍ട്ട്​ ചെയ്യാനുള്ള നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്​. സര്‍ക്കാര്‍ ഈ നീക്കങ്ങള്‍ക്ക്​ എതിരല്ല. അത്തരം പ്രചാരണങ്ങള്‍ വാസ്​തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു