കർണാടകയിൽ ഇന്ന് 322 പേർക്ക് കോവിഡ് , 107 പേരും ബംഗളുരുവിൽ നിന്നുള്ളവർ :8 പേർ ഇന്ന് മരണപ്പെട്ടു

ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 322 പേർക്ക്. 274 പേർക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നും വന്ന 5 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 64 പേരും ഉൾപെടുന്നു.

ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളുരു അർബൻ ജില്ലയിലാണ്. 107 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്.ബീദർ 22, കൽബുർഗി 6, ധാർവാഡ് 4, ഉഡുപ്പി 11,ബെൽഗാവി 2, യാദഗിരി 13, ദാവൺഗരെ 2,മൈസുരു 21, ദക്ഷിണ കന്നഡ 8 ,വിജയപുര 16,കൊപ്പൽ 4, ഗദഗ് 9 ,കോളാർ 8, തുംകൂർ 4, കുടക് 1,ചിക്കബെല്ലാപുര 5, ചിത്രദുർഗ്ഗ,ബെല്ലാരി 53, ഹാസൻ7, ഷിമോഗ 5, ചാമരാജനഗർ 4, റായിച്ചുർ 3, ഉത്തര കന്നഡ 3, മാണ്ഡ്യ 2, ഹവേരി 2 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 9721 ആയി

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം      

ഇന്ന് 274 പേർക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 6004 ആയി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് പേർ ഇന്ന് മരണപ്പെട്ടു.ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 150 ആയി.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3563 ആണ്. ഇതിൽ 120 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.

ബംഗളുരുവിൽ മാത്രം 440 കണ്ടൈൻമെൻറ് സോണുകൾ : ഒറ്റ ദിവസം വർധിച്ചത് 142 സോണുകൾ

Related posts

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്

24 മണിക്കൂര്‍ കഴിഞ്ഞു, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വരൂ; മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

യന്ത്രവാള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവം; പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി