കൊവിഡിന് മരുന്നുമായി ബാബാ രാംദേവ്:ഏഴു ദിവസം കൊണ്ട് കൊവിഡ് മാറുമെന്ന് അവകാശവാദം

കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവ്. മരുന്നും ഇറക്കി. ഏഴു ദിവസം കൊണ്ട് കൊവിഡിനെ ഇല്ലാതാക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് പറയുന്നത്. രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദ മരുന്നാണ് പുറത്തിറക്കിയത്.

രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജമായിരുന്നുവൈന്ന് പതഞ്ജലി അവകാശപ്പെടുന്നു. രാജ്യത്തെ 280 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്നു ദിവസം കൊണ്ട് സുഖപ്പെട്ടു.

ഒരാഴ്ച കൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നാണ് പറയുന്നത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിച്ചത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം     

Related posts

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്

ആദ്യമായി ഒരു ലീഡര്‍ പദവി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് വിക്കി; ബിഗ് ബോസ് ഹൗസില്‍ പുതിയ ക്യാപ്റ്റൻ!

കൊടുങ്കാട്ടില്‍ പെട്ടാലും ഇനി പേടിക്കേണ്ട! ജിപിഎസില്ലാതെ മനുഷ്യനെ പിന്തുടരാൻ എഐ ഡ്രോണ്‍; ഇന്ത്യൻ വംശജനായ പ്രൊഫസറുടെ പരീക്ഷണം വൈറല്‍