രണ്ടാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,മരണ സംഖ്യ 110: ബംഗളൂരുവിൽ മാത്രം 2,267 കേസുകൾ, മരണം 50,രോഗമുക്തി 2,037

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,007കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 110പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 52,791പേരാണ് അസുഖം ബാധിച്ച വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 2,037 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത്. അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം 31,347ആയി

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,267കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 50 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതുവരെയായി 833 പേരാണ് ബാംഗ്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ചത് .

ഞെട്ടിപ്പിക്കുന്ന കണക്കുകൾ ,ബംഗളുരുവിലെ 11,000 കോവിഡ് പോസിറ്റീവ് രോഗികൾ എവിടെ ? ഉത്തരമില്ലാതെ ബിബിഎംപി

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

Related posts

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി