കൊവിഡ് ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം ശ്‌മശാനത്തിന്‍റെ മുന്നില്‍ ഉപേക്ഷിച്ച്‌ ആംബുലന്‍സ് ഡൈവര്‍ മുങ്ങി

People look at the bodies of two among the victims fatally stabbed by a man as they are kept inside an ambulance outside a hospital in Thane, outskirts of Mumbai, India, Sunday, Feb. 28, 2016.A man in western India fatally stabbed 14 members of his family, including seven children, early Sunday before hanging himself, police said. (AP Photo/Rajanish Kakade)

ബെംഗളൂരു: കൊവിഡ് ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം ശ്‌മശാനത്തിന്‍റെ മുന്നില്‍ ഉപേക്ഷിച്ച്‌ ആംബുലന്‍സ് ഡൈവര്‍ കടന്നു കളഞ്ഞതായി റിപ്പോര്‍ട്ട്. ശാന്തിനഗര്‍ സിറ്റിയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. ബിബിഎംപി പവര്‍ പ്ലാന്‍റിലെ വൈദ്യുതി ശ്‌മാശനത്തിന്‍റെ മുന്നിലാണ് കംഫെര്‍ട്ട് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.

കൃത്യമായ ചികിത്സ കിട്ടാത്തതിനാലാണ് സ്ത്രീ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കാന്‍ മൃതദേഹം തിരികെ ആശുപത്രിയിലെത്തിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ചാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബിബിഎംപി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.സംഭവത്തില്‍ പോലീസ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

 ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7  ദിവസം 

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി