99 പുതിയ കേസുകൾ : ബാംഗ്ലൂരിൽ മാത്രം 24 പേർക്ക് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ന് .

ബെംഗളൂരു : കോവിഡ് 19 സംസ്ഥാനത്തെ കൂടുതൽ പിടിമുറുക്കി . ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തിങ്കളാഴ്ച .

ഇന്നത്തെ പരിശോധനയിൽ 99 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് അതിൽ 24 പേരും ബംഗളുരുവിൽ നിന്നുള്ളവരാണെന്നത് നഗര വാസികളിൽ ആശങ്ക പടർത്തുന്നു .

സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട്ആ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഇതോടെ 1246 ആയി . 530 പേര് ചികിൽസിച്ചു ബദ്ധമാവുകയും ൬൭൮ പേര് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുമുണ്ട് .

  • പുതിയ കേസുകളിൽ ബെംഗളൂരു നഗര ജില്ലയിൽ (bengaluru urban) നിന്നും 24 പേര് ,
  • മാണ്ട്യ 17 , ഉത്തര കർണാടക 9 , റായ്ച്ചൂർ 6 , കൽബുർഗി 8 ,
  • ഗഡാഗ, വിജയപുര, യാദഗിരി എന്നിവിടങ്ങളിൽ അഞ്ച് വീതം,
  • ഹാസനിൽ നാല് വീതം,കൊപ്പാലിൽ മൂന്ന്, ബെലഗാവിയിൽ രണ്ട്,
  • കൊടഗ് മൈസുരു,ബിദാർ, ബല്ലാരി, ദാവനഗെരെ, ഒന്ന് വീതം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

റിപ്പോർട്ട് ചെയ്യപ്പെട്ട 90 കേസുകളിൽ മുഴുവൻ രോഗികളും ആശുപത്രി വിട്ട മൈസുരുവിൽ വീണ്ടും ഒരാൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് നിരീക്ഷണം കൂടുതൽ ശക്തമാക്കി .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു