കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു.

കര്‍ണാടകയിലെ ബീദാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് നാരായണ്‍ റാവു. കോവിഡ് ബാധയെ തുടര്‍ന്ന് സെപ്റ്റംബര്‍ 11നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നാളെ ഭാരത് ബന്ദ്; കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഡല്‍ഹി എയിംസില്‍ കോവിഡ് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായ അശോക് ഗാസ്തിയും കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

വേർതിരിക്കാതെ മാലിന്യങ്ങൾ നൽകിയാൽ 1000 രൂപ പിഴ ; പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ അറസ്റ്റും

Related posts

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്