വാണിജ്യ പാചകവാതക വില 30 രൂപ കുറച്ചു; രണ്ട് മാസത്തിനിടെ കൂട്ടിയത് 40 രൂപ

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള 19 കിലോ പാചകവാതക സിലിണ്ടറിന്‍റെ വില 30.5 രൂപ കുറച്ചു. രണ്ട് മാസത്തിനിടെ രണ്ട് തവണയായി 40 രൂപ വർധിപ്പിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ 30.5 രൂപ കുറച്ചിരിക്കുന്നത്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്നതിനുള്ള 14.2 കിലോയുടെ സിലിണ്ടറിന് വില കുറച്ചിട്ടില്ല.

ഫെബ്രുവരിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 15 രൂപയും മാർച്ചില്‍ 25 രൂപയും വർധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില. അഞ്ച് കിലോ സിലിണ്ടറിന്‍റെ വില ഏഴ് രൂപ അമ്ബത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

Related posts

കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം

കോവളം സ്പാ പീഡനക്കേസ് ; സെക്സ് റാക്കറ്റിലെ ഇടനിലക്കാരിയും പിടിയില്‍

കാടുകയറി കിടന്ന മല്ലേശ്വരത്തെആന പാർക്ക് നാട്ടുകാർ പുനരുദ്ധരിച്ചു; ക്രെഡിറ്റ് കയ്യടക്കി എം.എൽ.എയുടെ ബാനർ വിവാദത്തിൽ