വാണിജ്യ പാചകവാതക വില 30 രൂപ കുറച്ചു; രണ്ട് മാസത്തിനിടെ കൂട്ടിയത് 40 രൂപ

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള 19 കിലോ പാചകവാതക സിലിണ്ടറിന്‍റെ വില 30.5 രൂപ കുറച്ചു. രണ്ട് മാസത്തിനിടെ രണ്ട് തവണയായി 40 രൂപ വർധിപ്പിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ 30.5 രൂപ കുറച്ചിരിക്കുന്നത്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്നതിനുള്ള 14.2 കിലോയുടെ സിലിണ്ടറിന് വില കുറച്ചിട്ടില്ല.

ഫെബ്രുവരിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 15 രൂപയും മാർച്ചില്‍ 25 രൂപയും വർധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില. അഞ്ച് കിലോ സിലിണ്ടറിന്‍റെ വില ഏഴ് രൂപ അമ്ബത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു