ആദ്യമായി ഒരു ലീഡര്‍ പദവി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് വിക്കി; ബിഗ് ബോസ് ഹൗസില്‍ പുതിയ ക്യാപ്റ്റൻ!

ബിഗ് ബോസ് മലയാളം സീസണ്‍ 8-ല്‍ ഒൻപതാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി വിക്കി തെരഞ്ഞെടുക്കപ്പെട്ടു. ഗൗതമും വിക്കിയുമായിരുന്നു അവസാന ഘട്ടത്തില്‍ ലീഡർ സ്ഥാനത്തിനായി സഹമത്സരാർത്ഥികള്‍ നോമിനേറ്റ് ചെയ്തത്.ഇരുവരും തമ്മില്‍ കടുത്ത മത്സരമാണ് ടാസ്കില്‍ നടന്നത്. ഗാർഡൻ ഏരിയയില്‍ തല മാത്രം ഉള്ളിലിട്ട് ഇരിക്കാൻ കഴിയുന്ന രണ്ട് സുതാര്യമായ ബോക്സുകള്‍ സജ്ജീകരിച്ചിരുന്നു. ഇരു മത്സരാർത്ഥികളെയും പിന്തുണയ്ക്കുന്ന രണ്ട് പേർ വീതം ഈ ടാസ്കില്‍ പങ്കെടുത്തു.ബോക്സിന് എതിർവശത്തുള്ള സ്റ്റാർട്ടിങ് പോയിന്റില്‍ നിന്ന് കപ്പില്‍ വെള്ളം നിറച്ച്‌, ഒരാള്‍ മറ്റൊരാളെ പുറത്ത് കയറ്റി ടയറിനുള്ളിലൂടെയും ടാങ്കിന് മുകളിലൂടെയും നടന്ന് എതിരാളിയുടെ ബോക്സിനടുത്തെത്തി വെള്ളം ഒഴിക്കുന്നതായിരുന്നു ടാസ്ക്.

വിക്കിക്ക് വേണ്ടി ഷിജിനും ആസിഫും കളത്തിലിറങ്ങിയപ്പോള്‍, താഷിയും വേദാങ്കിയുമാണ് ഗൗതമിനെ പിന്തുണച്ചത്. ബോക്സിനുള്ളില്‍ വെള്ളം നിറയുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ മത്സരാർത്ഥിക്ക് കയർ വലിച്ച്‌ പിന്മാറാം. കയർ വലിക്കുന്നവർ പരാജയപ്പെടുകയും, ഒടുവില്‍ വരെ കയർ വലിക്കാതെ പിടിച്ച്‌ നില്‍ക്കുന്നവർ വിജയിക്കുകയും ചെയ്യുന്നതായിരുന്നു നിയമം.ഒടുവില്‍ ഏറെ നേരം കഠിനമായ ടാസ്ക് അതിജീവിച്ച്‌, കയർ വലിക്കാതെ പിടിച്ച്‌ നിന്ന വിക്കി വിജയം സ്വന്തമാക്കുകയായിരുന്നു. ബോക്സില്‍ വെള്ളം നിറഞ്ഞ് ബുദ്ധിമുട്ട് കൂടിയതോടെ ഗൗതം കയർ വലിച്ച്‌ മത്സരത്തില്‍ നിന്നും പിന്മാറി.

തന്റെ വിജയത്തിന് ശേഷം സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ വിക്കി, താൻ സ്കൂളില്‍ പോലും ഒരിക്കലും ലീഡറായിട്ടില്ലെന്നും ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പദവി ലഭിക്കുന്നതെന്നും പറഞ്ഞ് വികാരാധീനനായി.വിക്കിയുടെ പുതിയ ലീഡർ ഷോ കാണാനുള്ള ആവേശത്തിലാണ് ബിഗ് ബോസ് ആരാധകർ ഇപ്പോള്‍. പക്ഷാഭേദങ്ങളും മുൻധാരണകളും മാറ്റിവെച്ച്‌ വിക്കിക്ക് മികച്ച രീതിയില്‍ വീട് മുന്നോട്ട് നയിക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ ആഴ്ചയിലെ വിക്കിയുടെ ഭരണവും സഹമത്സരാർത്ഥികളുമായുള്ള ഇടപെടലുകളും ഹൗസില്‍ പുതിയ വഴിതിരിവുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

Related posts

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്

കൊടുങ്കാട്ടില്‍ പെട്ടാലും ഇനി പേടിക്കേണ്ട! ജിപിഎസില്ലാതെ മനുഷ്യനെ പിന്തുടരാൻ എഐ ഡ്രോണ്‍; ഇന്ത്യൻ വംശജനായ പ്രൊഫസറുടെ പരീക്ഷണം വൈറല്‍

കടവന്ത്രയിൽ യൂട്യൂബറുടെ ക്യാമറാമാനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം