ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരായി

ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം.ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.നവവധുവായി അണിഞ്ഞൊരുങ്ങിയ ആര്യയെ മകള്‍ ഖുഷി എന്ന് വിളിക്കുന്ന റോയയാണ് കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച്‌ കൊണ്ടുവന്നത്. ക്രിസ്‌ത്യൻ രീതിയിലും ചടങ്ങ് ഉണ്ടാകുമെന്നാണ് വിവരം. ചിങ്ങത്തില്‍ വിവാഹം ഉണ്ടാകുമെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഉറ്റസുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ ചിത്രങ്ങള്‍ ആര്യ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയുടെ മുൻ നാത്തൂനും നടിയുമായ അർച്ചന സുശീലൻ അടക്കമുള്ളവർ ആശംസകളറിയിച്ചുകൊണ്ട് കമന്റ് ചെയ്‌തിട്ടുണ്ട്.

വിവാഹത്തീയതി ആര്യയും സിബിനും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ആര്യയുടെ സുഹൃത്തും നടിയുമായ ശില്‍പ ബാല ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ‘ എന്റെ ഫ്രണ്ട്സ് സർക്കിളില്‍ സിംഗിളായിട്ടുള്ള കുറച്ചുപേരേയുള്ളൂ. ആ കുറച്ചുപേരില്‍ ഒരാള്‍ കൂടി വിവാഹിതയാകാൻ പോകുകയാണ്. മിസ് ടു മിസിസ് ആകാൻ പോകുകയാണ് ആര്യ. സിബിന്റെയും ആര്യയുടെയും വിവാഹത്തില്‍ ഞങ്ങള്‍ എക്‌സൈറ്റഡാണ്. ഹല്‍ദി, സംഗീത്, വെഡ്ഡിംഗ്, റിസപ്ഷൻ എല്ലാമുണ്ട്. ക്രിസ്ത്യൻ രീതിയിലും ഹിന്ദു രീതിയിലുമായിരിക്കും ചടങ്ങുകള്‍ ഉണ്ടാകുക.’- എന്നായിരുന്നു ശില്‍പ ബാല പറഞ്ഞത്.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്