സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സത്യസന്ധമല്ലാത്തതോ വഞ്ചനാപരമോ ആയ ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി (IT) നിയമപ്രകാരം കുറ്റകരമാകില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.പങ്കാളിയുടെ ഫോണ്‍ ഉപയോഗിക്കുന്നത് സ്വയമേവ ഒരു ക്രിമിനല്‍ കുറ്റമായി മാറുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.പരസ്പരം കേസുകള്‍ നല്‍കിയ ലിവ്-ഇൻ പങ്കാളികള്‍ക്കെതിരായ നടപടികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

തന്റെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്നും അതിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആരോപിച്ചാണ് യുവാവ് പങ്കാളിക്കെതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ യുവതി യുവാവിനെതിരെ ആരോപണമുന്നയിച്ചും പരാതി നല്‍കിയിരുന്നു.പരാതികള്‍ പരിശോധിച്ച കോടതി, യുവാവിനെതിരായ കേസ് ഉള്‍പ്പെടെ ഇരുവരും പരസ്പരം നല്‍കിയ മൂന്ന് ക്രിമിനല്‍ കേസുകളും റദ്ദാക്കി. തകർന്ന ഒരു പ്രണയബന്ധമോ ലിവ്-ഇൻ ബന്ധമോ ക്രിമിനല്‍ പ്രോസിക്യൂഷനുള്ള ആയുധമാക്കി മാറ്റാൻ അനുവദിക്കാനാകില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കി.

Related posts

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍