കേരളത്തിലില്ലാത്ത സ്വാതന്ത്ര്യം എനിക്ക് ബെംഗളൂരുവില്‍ ലഭിക്കുന്നു”; സോഷ്യല്‍ മീഡിയയില്‍ വൈറലായി കണ്ണൂര്‍ക്കാരൻ്റെ പോസ്റ്റ്

ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ഇഷ്ടമുള്ള ജോലി ചെയ്യുക തുടങ്ങി സ്വന്തം നാട്ടില്‍ നിന്ന് ചെയ്യാൻ പേടിയുള്ള പലതും മിക്കവാറും ആളുകള്‍ പുറത്ത് പോയാല്‍ ചെയ്യുന്നതിന് പിന്നിലെ ‘ഗുട്ടൻസ്’ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ.കേരളത്തില്‍ ആളുകള്‍ നിങ്ങളെ ഒരു പരിധിയില്‍ കവിഞ്ഞ് വിലയിരുത്തും എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലെത്തിയ ഒരു മലയാളിയുടെ റെഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കേരളം വിട്ട പലർക്കും മെട്രോ നഗരങ്ങളുമായുള്ള പ്രണയ-വിദ്വേഷ ബന്ധം ഈ 26കാരൻ പോസ്റ്റില്‍ കൃത്യമായി പകർത്തിയിട്ടുണ്ട്.

നാല് വർഷത്തിലേറെയായി ബെംഗളൂരുവില്‍ താമസിച്ച്‌ വരികയാണ് ഈ കണ്ണൂർക്കാരൻ. ബെംഗളൂരുവിലെ കാലാവസ്ഥ മുതല്‍ വീട്ടിലെത്താനുള്ള ആഗ്രഹം വരെ പോസ്റ്റില്‍ ഇയാള്‍ കൃത്യമായി കുറിച്ചുവെച്ചിട്ടുണ്ട്. “ഏറ്റവും ക്ലീഷേ ആയ കാലാവസ്ഥയില്‍ നിന്ന് നമുക്ക് ആരംഭിക്കാം. പൊരി വെയിലായിരിക്കും നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങുക. പിന്നെ ഒരു കൂറ്റൻ മഴ, ഭ്രാന്തമായ മഴ. നിങ്ങള്‍ ഒരു വിഡ്ഢിയെപ്പോലെ ഗതാഗതക്കുരുക്കില്‍ നില്‍ക്കുകയാണ്, പൂർണമായും നനഞ്ഞിരിക്കും. എന്നിട്ടും, അടുത്ത നിമിഷം, നഗരത്തിലെ തണുത്ത കാറ്റിനെ മിസ് ചെയ്യാൻ തുടങ്ങും” അയാള്‍ എഴുതി.

തുടർന്ന് ബെംഗളൂരുവും കേരളവും തമ്മിലുള്ള സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചാണ് ഇയാള്‍ എഴുതുന്നത്. തന്റെ ജിമ്മിലുള്ള കൗമാരക്കാരുമായി ഇടപഴകിയപ്പോള്‍ മാത്രമാണ്, കേരളത്തിലെ ജീവിതം എത്രത്തോളം യാഥാസ്ഥിതികമാണെന്ന് മനസിലായതെന്ന് യുവാവ് പോസ്റ്റില്‍ പറയുന്നു. ബെംഗളൂരുവിലെ യുവതലമുറയുടെ ജീവിതം ധീരവും തുറന്നതുമാണെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ കോളേജ് വിദ്യാർഥികള്‍ക്ക് ഇവരുടെ ‘റിസു’മായി പൊരുത്തപ്പെടാൻ പ്രയാസമായിരിക്കുമെന്നും 26കാരൻ എഴുതി.

എന്തായാലും കേരളത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുള്ള വിവരണമാണ് പോസ്റ്റിലെ ഏറ്റവും പ്രസക്തമായ ഭാഗം. കേരളത്തിലെത്തിയാല്‍ പിന്നെ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വിമർശനവും ശകാരവുമാണെന്നും നാട്ടിലെത്തിയാല്‍ ബെംഗളൂരുവില്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാവുമെന്നും യുവാവ് പറയുന്നു. “ബെംഗളൂരുവില്‍ താമസിക്കുമ്ബോള്‍ വീട്ടിലേക്ക് പോകണമെന്ന് തോന്നും. കേരളത്തെ തൊടുന്ന നിമിഷം, ബെംഗളൂരുവിനെ ഭ്രാന്തമായി മിസ്സ് ചെയ്യും” പോസ്റ്റില്‍ പറയുന്നു.

തനിക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് പോസ്റ്റിന് താഴെ ഒരാള്‍ കമൻ്റ് ചെയ്തു. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഭൂരിഭാഗവും അവിടെ താമസിക്കുകയാണെന്ന് മറ്റൊരാള്‍ പറയുന്നു. ബെംഗളൂരുവിലെ ഗതാഗതവും ജീവിതച്ചെലവും വർദ്ധിച്ചുവരുന്നതായി പലരും അംഗീകരിച്ചപ്പോള്‍, മറ്റുള്ളവർ നഗരം ഇപ്പോഴും സമാനതകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യവും അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് സമ്മതിച്ചു.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്