ആവേശം ഒടിടിയിലേക്ക്

ഫഹദ് ഫാസിലിന്റെ സിനിമ ജീവിതത്തിലെ ദി ബെസ്റ്റ് ആയി മാറിയിരിക്കുകയാണ് ആവേശം.ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് 150 കോടി ക്ലബ്ബില്‍ എത്തിയത്. റിലീസിന്റെ ആദ്യദിനം മുതല്‍ ഹൗസ് ഫുള്ളോടെ മുന്നേറുന്ന ചിത്രത്തിന്റെ ആവേശം കെട്ടടങ്ങും മുമ്ബേ ഇതാ ഒടിടിയിലേയ്ക്കും ചിത്രം എത്തുകയാണ്.മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.ആമസോണ്‍ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്.

സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. അതേസമയം, ജിത്തു മാധവൻ ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകള്‍ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍