ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ നിന്ന് 154.27ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ബംഗളൂരില്‍ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ് സ്വദേശിയായ റിൻഷാ മുഹമ്മദ് റാഫിയെയാണ് (25) ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്.കേരളത്തില്‍ എംഡിഎംഎ വില്പന നടത്താൻ അരൂദാസിനെ സഹായിച്ചത് റിൻഷയാണെന്നാണ് വിവരം.ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് വടക്കാഞ്ചേരിയില്‍ നിന്നും154.27ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. ബംഗളൂരില്‍ നിന്നും വില്പനയ്ക്കായി കുന്നംകുളത്തേക്ക് വലിയതോതില്‍ എംഡിഎംഎ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിലാണ് വടക്കാഞ്ചേരിയില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.

ഈ കേസില്‍ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടില്‍ ശരത്ത്മോൻ (37) പിടിയിലായിരുന്നു.ശരത്ത്‌മോനാണ് ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് അരൂദാസാണെന്ന് മൊഴി നല്‍കിയത്. പിന്നാലെയാണ് റിൻഷയുടെ വിവരങ്ങള്‍ ലഭിച്ചത്. തുടർന്ന് വടക്കാഞ്ചേരി പൊലീസ് സംഘം ബംഗളൂരൂവിലെത്തി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാട്ടിലെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുല്‍ ആർ ദേശ്മുഖിന്റെ നിർദ്ദേശത്തിലും കുന്നംകുളം എസിപി സജു എബ്രഹാമിന്റെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തില്‍ വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സനല്‍, സിവില്‍ പൊലീസ് ഓഫീസർ അർജ്ജുൻ, വനിത സിവില്‍ പൊലീസ് ഓഫീസർ ഷബ്ന എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍