കര്‍ണാടകയില്‍ ആറംഗ കര്‍ഷക കുടുംബം കുളത്തില്‍ ചാടി ജീവനൊടുക്കി

ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരിലെ കര്‍ഷകനായ ഭീമരായ സുരപുര, ഭാര്യ ശാന്തമ്മ, മക്കളായ ശിവരാജ്, സുമിത്ര, ശ്രീദേവി, ലക്ഷ്മി എന്നിവരാണ് മരിച്ചത്. കൃഷിനാശത്തെതുടര്‍ന്ന്​ പലിശക്കെടുത്ത പണം തിരിച്ചുനല്‍കാനാകാത്തതിനെ തുടര്‍ന്നും മറ്റു കടബാധ്യതകളെ തുടര്‍ന്നുമാണ് ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ പത്തോടെ പ്രദേശവാസികളാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ആറു മൃതദേഹങ്ങളും പുറത്തെടുത്തത്. ഭീമരായയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയെങ്കിലും ഏറെ നേരം കഴിഞ്ഞാണ് മക്കളുടെ മൃതദേഹം കണ്ടെത്താനായത്. കൃഷിക്കായി പ്രദേശത്തെ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും പലിശക്ക് പണം കൊടുക്കുന്നവരില്‍നിന്നും ഇവര്‍ കടം വാങ്ങിയിരുന്നതായി പ്രദേശവാസികല്‍ പൊലീസിന് മൊഴി നല്‍കി.

വിചാരിച്ചപോലെ കൃഷിയില്‍നിന്നും ലാഭമുണ്ടാകാതെ വന്നതോടെ തിരിച്ചടവും മുടങ്ങിയിരുന്നു. പലിശ പോലും നല്‍കാന്‍ കഴിയാതെ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. പലതരത്തിലുള്ള കൃഷിയിറക്കിയെങ്കിലും നഷ്​​ടമായിരുന്നുവെന്നും പറയുന്നുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ അനുമാനം. അസ്വഭാവിക മരണത്തിന് കേസെടുത്ത യാദ്ഗിര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്​റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.യാദ്ഗിര്‍ ബി.ജെ.പി എം.എല്‍.എ വെങ്കടറെഡ്ഡി മുദ്നല സംഭവ സ്ഥലത്തെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. കര്‍ഷകര്‍ കടബാധ്യതയെതുടര്‍ന്ന് ആത്മഹത്യ ചെയ്യരുതെന്നും കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമായ സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കടമുണ്ടെങ്കില്‍ അത് തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈത്തറിയുടെ ഈറ്റില്ലമായ കുത്താംമ്പുള്ളി നിർമ്മാതാവിൽ നിന്നും പരമ്പരാഗതമായ രീതിയിൽ രൂപകൽപന ചെയ്ത ഗുണമേന്മയേറിയ കൈത്തറി വസ്ത്രങ്ങൾ നേരിയ വിലയ്ക് നേരിട്ട് വാങ്ങുവാനുള്ള സുവർണ്ണാവസരം.
Note: Price starting from 250/-
കൂടാതെ കേരളത്തിന്റെ തനിമയാർന്ന കായവറുത്തത്, ശർക്കരുപ്പേരി,പപ്പടം എന്നീ മലയാളിയുടെ വിശേഷപ്പെട്ടതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതാണ്.
Murali Textiles : Radhakrishnan
9497063299 , 9747147928

കർണാടകയിലേക്ക് വരുന്നവർ വാക്‌സിൻ സിർട്ടിഫിക്കറ്റ് കരുതിയാൽ മതി ; പുതിയ ഉത്തരവ് ഉടൻ

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്