മനുഷ്യകടത്ത് : 38 ശ്രീലങ്കന്‍ പൗരന്മാരെ മംഗളൂരു പൊലീസ്​ അറസ്​റ്റ്​ ചെയ്​തു

ബംഗളൂരു: മനുഷ്യക്കടത്ത്​ റാക്കറ്റുമായി ബന്ധപ്പെട്ട്​ 38 ശ്രീലങ്കന്‍ പൗരന്മാരെ മംഗളൂരു പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കാനഡയിലേക്ക്​ കടക്കാന്‍ ലക്ഷ്യമി​ട്ട പ്രതികള്‍ മംഗളൂരുവില്‍ മൂന്നിടത്തായി താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ ഏജന്‍റുമാര്‍ ​ശ്രീലങ്കയില്‍നിന്ന്​ ബോട്ടില്‍ തമിഴ്​നാട്ടി​െല തൂത്തുക്കുടിയിലും പിന്നീട്​ മേയില്‍ ബംഗളൂരു വഴി മംഗളൂരുവിലും എത്തിക്കുകയായിരുന്നെന്ന്​ മംഗളൂരു സിറ്റി പൊലീസ്​ കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

*മണിച്ചെയിൻ മാതൃകയിൽ തട്ടിപ്പ്; ഡയറക്ടർ അറസ്റ്റിലായിട്ടും കമ്പനി പ്രവർത്തിക്കുന്നു*

ശ്രീലങ്കന്‍ പൗരന്മാര്‍ക്ക്​ ഒളിച്ചു താമസിക്കാന്‍ സഹായം നല്‍കിയ എട്ട്​ തദ്ദേശീയരും പിടിയിലായി. തമിഴ്​നാട്​ പൊലീസ്​ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ്​ നടപടി.പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനു പുറമെ, പാസ്​പോര്‍ട്ട്​ ആക്​ട്​, ഫോറിനേഴ്​സ്​ ആക്​ട്​ എന്നിവ പ്രകാരവും കേസ്​ രജിസ്​റ്റര്‍ ചെയ്​തു.

സംഭവം പ്രഥമദൃഷ്​ട്യാ മനുഷ്യക്കടത്തായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീലങ്കന്‍ വിദേശകാര്യ ഉദ്യോഗസ്​ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. കാനഡയിലേക്ക്​ കൊണ്ടുപോവാനെന്ന ​േപരില്‍ ശ്രീലങ്കയിലെ ഏജന്‍റ്​ മൂന്നു ലക്ഷത്തിലേറെ രൂപ വീതം ഇവരില്‍നിന്ന്​ വാങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍