ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ തെറ്റി കാറിനു മുകളില്‍ വീണ് യുവാവ് മരിച്ചു

ബെംഗളൂരു | ട്രയിനില്‍ നിന്നും കാല്‍ തെറ്റി 30 അടി താഴ്ചയില്‍ ഓടുന്ന കാറിന് മുകളില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. ബെംഗളൂരുവിലെ വിന്‍സര്‍ മാനര്‍ ബ്രിഡ്ജിനു സമീപം ഓടുന്ന ട്രെയിനിലെ ഫുട്‌ബോര്‍ഡില്‍ നിന്ന് കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്.

ബെംഗളൂരുവിലേക്കുള്ള എക്പ്രസ് ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്നാണ് യുവാവ് 30അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളിലേക്ക് വീണത്. കാറിന്റെ പിന്‍ഭാഗത്ത് വീണ യുവാവ് സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു. കാറോടിച്ച യുവതി പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സഹോദരനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Related posts

‘അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ബെംഗളൂരു ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗര്‍ഭ പാത മെയ് മാസം തുറക്കും