പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി; കര്‍ണാടകയില്‍ പുതിയ പാഠ്യപദ്ധതി തയ്യാറാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ബെംഗളൂരു: കർണാടകത്തില്‍ അടുത്ത അധ്യായന വർഷത്തേക്കായി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ.

ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങളില്‍ പലതും ഒഴിവാക്കിയാണ് പുതിയ പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്.

ജനാധിപത്യം, ഭരണഘടനാ നിർദേശക തത്വങ്ങള്‍, പൗരന്റെ കടമകള്‍, പൗരന്റെ അവകാശങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല, വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ടിപ്പു സുല്‍ത്താനെക്കുറിച്ച്‌ പരാമർശിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഉള്ളടക്കങ്ങളില്‍ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്. ഗിരീഷ് കർണാടിന്റെയും പെരിയാറുടേയും ദേവനൂർ മഹാദേവിന്റെയും പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ പഴയ കമ്മറ്റി ഒഴിവാക്കിയിരുന്നു. ഇവയെല്ലാം പുതിയ കമ്മറ്റി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

എട്ടാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില്‍ സനാതന ധർമം എന്താണെന്ന് വ്യക്തമാക്കുന്ന പുതിയ പാഠഭാഗം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടാതെ ജൈനിസവും ബുദ്ധിസവും പരിചയപ്പെടുത്തുന്ന പാഠങ്ങളും പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പാഠങ്ങളില്‍ ‘ധർമം’ എന്ന് പറയുന്ന ഭാഗങ്ങളിലെല്ലാം ‘മതം’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

Related posts

‘അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ബെംഗളൂരു ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗര്‍ഭ പാത മെയ് മാസം തുറക്കും