മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണം: നാല് പേർക്ക് പരുക്ക്

മലപ്പുറം: മഞ്ചേരിയിൽ കാട്ടുതേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരുക്കേറ്റു. യു.കെ.മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണിൽ അബ്ദുൽ സലാം (47), മകൻ ആദിൽ മുഹമ്മദ് (16), എ.എം. ഹുസൈൻ (35) എന്നിവരെയാണ് തേനീച്ച ആക്രമിച്ചത്. മഞ്ചേരി ചെരണിയിലായിരുന്നു സംഭവം.കുത്തേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ചെരണി പ്ലൈവുഡ് റോഡ്, ചെമ്മരം ഭാഗത്താണ് കാട്ടുതേനിച്ച ഇളക്കിയത്. നടന്നുപോകുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. തിങ്കളാഴ്ച രാത്രിയിലും ഒരാൾക്ക് കുത്തേറ്റിരുന്നു. പ്രദേശത്ത് തേനീച്ചയുടെ കൂടൊന്നും കണ്ടെത്താനായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Related posts

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍