ബെംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടില്‍ മനോജ്കുമാറിന്റെ മകന്‍ എം.ആദര്‍ശ് (21) ആണ് മരിച്ചത്.സോലദേവനഹള്ളി ആചാര്യ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി. മാതാവ്: ശ്രീജ. സഹോദരി: അമൃത (ബിസിഎ വിദ്യാര്‍ഥിനി, ബെംഗളൂരു).