ഉഡുപ്പി ജില്ലയിൽ വരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

ഉഡുപ്പി കോവിഡ് വ്യാപനം തടയാൻ ഉഡുപ്പി ജില്ലാ കൗൺസിൽ വരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നുരാത്രി ഒൻപത് മുതൽ സെപ്തംബർ 4 രാവിലെ അഞ്ച് വരെ വരാന്ത്യ കർഫ്യൂ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ജില്ലയിൽ രാത്രി കർഫ്യൂവും നിലവിൽ വരും. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് നിശാ കർഫ്യൂ .കർഫ്യൂ സമയങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കില്ല.

കഴിഞ്ഞ ദിവസം ഉഡുപ്പി ജില്ലയിൽ 111 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉഡുപ്പി ജില്ലയ്ക്ക് പുറമേ ദക്ഷിണ കന്നഡ ജില്ലയിൽ വാരാന്ത്യ കർഫ്യൂ ഇതിനകം നിലവിലുണ്ട്.

വാരാന്ത കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് വിവാഹങ്ങൾ, മറ്റു ചടങ്ങുകൾ നടത്താൻ അനുവാദമുണ്ട്. ഹാളിന്റെ മൊത്തം ശേഷിയുടെ അമ്പത് ശതമാനം ആളുകൾക്ക് ഒത്തു ചേരാൻ അനുവാദമുണ്ട്.പരിപാടിയുടെ ക്ഷണക്കത്ത് തഹസിൽദാർക്ക് നൽകണം.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്