‘ഇതാണ് ഇന്ത്യയുടെ മനോഹാരിത’; മുത്തപ്പന്‍റെയും മുസ്ലിം സ്ത്രീയുടെയും വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായ മുത്തപ്പന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പൻ മുസ്ലിം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങളാണ് രാഹുൽ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ മനോഹാരിത ഇതാണെന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അർത്ഥമാക്കുന്നതെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നു.

നീ വേറെയല്ല, ഇങ്ങ് അടുത്ത് വാ എന്ന് മുസ്ലിം സ്ത്രീയോട് പറയുന്ന മുത്തപ്പന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വൈറലായിരുന്നു. കരിവെള്ളൂര്‍ വെള്ളച്ചാലിലെ സനില്‍ പെരുവണ്ണാന്‍ എന്ന 37 വയസുകാരന്‍ കെട്ടിയാടിയ തെയ്യക്കോലമാണ് ഇപ്പോൾ രാജ്യശ്രദ്ധ നേടിയിരിക്കുന്നത്. ചെറുവത്തൂര്‍ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്‍റെ വീട്ടില്‍ കെട്ടിയാടിയ തെയ്യമാണ് മുസ്ലിം സ്ത്രീയെ അടുത്തേക്ക് വിളിച്ചത്.

മുത്തപ്പന്‍, തിരുവപ്പന, അന്തിത്തറ, കതിവനൂര്‍ വീരന്‍, ബാലി തുടങ്ങിയ നിരവധി കോലങ്ങളെ അരങ്ങിലെത്തിക്കുന്ന കോലധാരിയാണ് സനില്‍ പെരുവണ്ണാന്‍. തന്‍റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം അനുഗ്രഹിച്ചത്. റംല എന്ന സ്ത്രീയായിരുന്നു മുത്തപ്പന് മുന്നിൽ അനുഗ്രഹത്തിനായി എത്തിയത്. അതിനിടയില്‍ മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

വിറ്റഴിക്കും മുന്‍പ് ഓര്‍ക്കുക, ഇന്ത്യന്‍ ഓഹരി വിപണി ചതിക്കില്ല; അറിയണം 7 കാരണങ്ങള്‍

Related posts

തമിഴ്നാട്ടിൽ ദാരുണ ദുരന്തം; തിരുവണ്ണാമലയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും ജീവനക്കാരിയും മുങ്ങിമരിച്ചു

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും