വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ പോരാടാന്‍ കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി.ബിജെപി യോഗത്തിലാണ് പുതിയ തീരുമാനം. കേരളത്തില്‍ നാല് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുണ്ടായിരുന്നത്. വയനാട്ടില്‍ കെ സുരേന്ദ്രന്‍, എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടിഎന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണ കുമാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ആനി രാജയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനെത്തുന്നതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

Related posts

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു