ഷാംപൂവാണെന്ന് തെറ്റിദ്ധരിച്ച്‌ യമുനയിലെ വിഷപ്പതയില്‍ തലമുടി കഴുകുന്ന സ്ത്രീ; വീഡിയോ വൈറൽ

അപകടമുന്നറിയിപ്പുകള്‍ നിരവധി തവണ നൽകിയിട്ടും ഛാട്ട് പൂജയോടനുബന്ധിച്ച് നിരവധി പേരാണ് കഴിഞ്ഞ ദിവസം നദിയിൽ ഇറങ്ങിയത്. യമുന നദിയിൽ വിഷ നുരകൾ നിറഞ്ഞിരിക്കുകയാണ്. ഈ സമയത്ത് പുഴയിൽ ആരും ഇറങ്ങരുത്. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. എല്ലാവരും ജാഗ്രത പാലിക്കണം എന്നുള്ള മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഹൈക്കോടതി ജനങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തെറ്റിച്ചാണ് ജനങ്ങൾ പുഴയിൽ ഇറങ്ങിയത്.ഭക്തർ ആചാരപരമായ കർമങ്ങൾ നിർവഹിക്കാൻ വേണ്ടിയാണ് നദിയിൽ ഇറങ്ങിയത്. മലിനജലം, വ്യാവസായിക മാലിന്യങ്ങൾ എന്നിവയെല്ലാം വലിയ തോതിൽ നദിയിൽ കലർന്നതിനാൽ ആണ് ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ നദിയിലെ വെള്ളം മാറിയിരിക്കുന്നത്.

മൂന്ന് ദിവസത്തെ പൂജ നടത്താൻ ഭക്തർക്ക് അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി അതിനിടെ രംഗത്തെത്തിയിരുന്നു. നദി വളരെ മലിനമായതിനാൽ ആളുകൾ മുങ്ങുന്നത് വളരെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പരാമർഷം ഡൽഹി ഹൈക്കോടതി നടത്തിയത്.

എന്നാൽ യമുനാ നദിയുടെ തീരത്ത് ഛാട്ട് പൂജ ആഘോഷങ്ങൾക്ക് ഡൽഹി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് പൂർവാഞ്ചൽ നവ് നിർമാൻ സൻസ്ഥാൻ പൊതുതാൽപര്യ ഹർജി നൽകി. ഈ ഹർജി പരിഗണിച്ച് കോടതി ഇങ്ങനെ പറ‍ഞ്ഞു,അസുഖം വരുമെന്ന് ദയവായി മനസിലാക്കുക, വെള്ളത്തിൽ ഇറങ്ങാൻ അനുവദിക്കില്ല, വളരെ മലിനമായിരിക്കുന്നു നദിയിലെ വെള്ളം. ഇപ്പോൾ അത് വൃത്തിയാക്കുക എന്നത് സാധ്യമായ കാര്യമല്ല. പൂജക്കായി ഒരു ദിവസം കൊണ്ട് യമുനയെ വൃത്തിയാക്കാൻ സാധിക്കില്ല. അതിന് സമയം വേണം എന്നാണ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് ഹർജി പരിഗണിച്ച് പറ‍ഞ്ഞത്. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഭോജ്പുരി സംസാരിക്കുന്ന ആളുകൾ അടങ്ങുന്ന ഡൽഹിയിലെ പൂർവാഞ്ചലി സമൂഹത്തിന് ഒരു പ്രചാര ആചാരമാണ് ഛാട്ട് പൂജ.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!