ബെംഗളൂരുവില്‍ വാടകയ്ക്ക് വീടുണ്ട്, സ്ത്രീകളാവണം, പുകവലി, സാത്താൻ പൂജ, ഒന്നും കുഴപ്പമില്ല, പക്ഷേ ഈ ഒറ്റ കണ്ടീഷനുണ്ട്, വൈറലായി പോസ്റ്റ്

പലതരത്തിലുള്ള വാടകവീടുകളുടെ പരസ്യങ്ങളും നാം കണ്ടിട്ടുണ്ടാവും. ബാച്ചിലേഴ്സ് പറ്റില്ല, വളർത്തുമൃഗങ്ങള്‍ അനുവദനീയമല്ല തുടങ്ങി പല ഡിമാൻഡുകളും അതില്‍ കാണാം.എന്നാല്‍, ബെംഗളൂരുവില്‍ നിന്നും വാടകക്കാരെ തേടിയുള്ള തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തുന്നത്.വീട്ടിലേക്ക് വാടകക്കാരെ അന്വേഷിച്ചു കൊണ്ടുള്ള ഈ പോസ്റ്റില്‍ പറയുന്നത്, സ്ത്രീകള്‍ക്ക് മാത്രമേ വീട് നല്‍കൂ എന്നാണ്. അത് പുക വലിക്കുന്നവരായിരിക്കാം, നോണ്‍ വേജിറ്റേറിയനായിരിക്കാം, സാത്താനെ പൂജിക്കുന്നവരായിരിക്കാം, ഇതെല്ലാം അനുവദനീയമാണ്.

പക്ഷേ, ദയയോടെയുള്ള പെരുമാറ്റമായിരിക്കണം എന്നും പോസ്റ്റില്‍ പറയുന്നു. മര്യാദയ്ക്ക് പെരുമാറാത്തവർക്ക് വീട് നല്‍കില്ല എന്ന് അർത്ഥം.എക്‌സില്‍ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റില്‍ യുവതി പറയുന്നത്, താൻ തന്റെ തികച്ചും പ്രിയപ്പെട്ട സ്ഥലം വിട്ടുപോവുകയാണ് എന്നാണ്. എംബസി ഗോള്‍ഫ് ലിങ്ക്സിന് (EGL) സമീപമുള്ള തന്റെ 3BHK ഫ്ലാറ്റിലെ മാസ്റ്റർ ബെഡ്‌റൂമിലേക്കാണ് അവർ ഒരു വാടകക്കാരിയെ അന്വേഷിക്കുന്നത്. ഡോംലൂർ, ഇന്ദിരാനഗർ, HAL എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കോ വിൻഡ് ടണല്‍ റോഡ് വഴി ബെല്ലന്ദൂരിലേക്ക് യാത്ര ചെയ്യുന്നവർക്കോ ഒക്കെ ഈ സ്ഥലം സൗകര്യപ്രദമാണ് എന്നും പോസ്റ്റില്‍ കാണാം.

18,300 രൂപയാണ് വാടക. റീഫണ്ടബിള്‍ ഡെപ്പോസിറ്റ് ആയി നല്‍കേണ്ടത് 38,000 രൂപയാണ്. അതുപോലെ വണ്‍ടൈം സെറ്റപ്പ് കോസ്റ്റ് എന്നു പറഞ്ഞ് 22,000 രൂപയും നല്‍കണമെന്ന് പറയുന്നുണ്ട്. വീട് മുഴുവനായും ഫർണിഷ് ചെയ്തിരിക്കുന്നതാണ്. ധാരാളം സ്റ്റോറേജ് സൗകര്യമുണ്ട്, നല്ല വെന്റിലേഷനുണ്ട് എന്നെല്ലാം പോസ്റ്റില്‍ പറയുന്നു. എന്തായാലും അതിമനോഹരമാണ് വീട് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.എന്നാല്‍, ഇതില്‍ പറഞ്ഞ പല കാര്യങ്ങളും ആളുകളെ ചിരിപ്പിക്കുകയായിരുന്നു. പ്രത്യേകിച്ചും തമാശയായി പറഞ്ഞ സാത്താൻ പൂജ ചെയ്യുന്നവരുടെ കാര്യം. എന്തായാലും യുവതി പറ‍ഞ്ഞത് പോലെ കരുണയോടെ പെരുമാറുക എന്നത് തന്നെയാണ് പ്രധാനം എന്ന് പലരും സമ്മതിച്ചു.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി