മഹാരാജാസ് ബിരുദദാന ചടങ്ങിലെ എസ്.എഫ്.ഐ പ്രതിഷേധം: രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശൻ; ‘പ്രവര്‍ത്തകര്‍ പെരുമാറിയത് ക്രിമിനലുകളെ പോലെ, മാപ്പ് പറയണം’

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി.സതീശൻ. ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.റോജി എം. ജോണിനെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിന് പകരം കാണിച്ചത് ഗുണ്ടായിസമാണ്. വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബിരുദദാന ചടങ്ങാണ് ഇത്തരത്തില്‍ അലങ്കോലമാക്കപ്പെട്ടത്.

വിഷയത്തില്‍ എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തവർക്കെതിരെ വി.ഡി. സതീശൻ ശക്തമായ നടപടി ആവശ്യപ്പെട്ടു.എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ. ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.വിഷയത്തില്‍ എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തവർക്കെതിരെ വി.ഡി. സതീശൻ ശക്തമായ നടപടി ആവശ്യപ്പെട്ടു.

Related posts

ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റു; രണ്ട് വിദേശ പൗരന്മാര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു സബര്‍ബൻ പദ്ധതിയുടെ കരാര്‍ അദാനി പിന്തുണയുള്ള കമ്പനിക്ക്; 665 കോടി രൂപയുടെ മല്ലിഗെ ലൈൻ

വന്ദേഭാരത് സ്ലീപ്പര്‍ കീശ കീറും? ബെംഗളൂരു യാത്രയ്ക്ക് 4450 രൂപ; തേഡ് എസി 2810, ടിക്കറ്റ് ബുക്കിങ് തുടങ്ങി