കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും

ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി ആഗസ്ത് 1 മുതൽ കർണാടകയിൽ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്കഡൗണും ഉണ്ടായിരിക്കില്ല .സർക്കാർ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ശനിയാഴ്ചകളിലെ ലീവും എടുത്ത് കളഞ്ഞു

കോവിഡ്ബാധ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ ജൂലൈ 5 മുതൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്നു . അൺലോക്ക് 3.0 യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനം .എന്നാൽ കണ്ടൈൻമെൻറ് സോണുകളിൽ ഓഗസ്റ്റ് 31 വരെ നിയന്ത്രണം തുടരാനാണ് സർക്കാർ തീരുമാനം

കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് മലയാളികൾ ബംഗളുരുവിൽ പിടിയില്‍

മാർച്ച് 25 നു ശേഷം ആദ്യമായി യോഗ സെന്ററുകൾക്കും ജിമ്മുകൾക്കും ഓഗസ്റ്റ് 5 മുതൽ പ്രവർത്തനാനുമതിയും നൽകി . കോവിഡ് പ്രോട്ടോകോളുകൾ പ്രകാരം പ്രവർത്തിക്കുന്നതിന് വേണ്ടി അത്തരം സ്ഥാപനങ്ങൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും. സ്കൂളുകളും ,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ അടഞ്ഞു തന്നെ കിടക്കും എന്നും അൺലോക്ക് 3.0 യിൽ പറയുന്നു .

ആറായിരം കടന്നു കോവിഡ്;മരണം 83 , ബംഗളുരുവിൽ മാത്രം 2233 കേസുകളും 22 മരണവും ,രോഗമുക്തി 3,793

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും