സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

ബെംഗളൂരു: കലബുറുഗി ജില്ലയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ഹിരാപൂർ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് ശിവകുമാർ നന്ദുർക്കർ (51), സുഹൃത്ത് രത്തൻ ഹോട്‌കർ (58) എന്നിവർ മരിച്ചത്.ശിവകുമാർ നന്ദുർക്കർ സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയപ്പോൾ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തൻ ഹോട്‌കറും അപകടത്തിൽപ്പെടുകയായിരു ന്നു. ശിവകുമാർ നന്ദൂർക്കർ മദരസനഹള്ളിയിലെ താമസക്കാരനാണ്. രത്തൻ ഹോത്കർ ഇന്ദിരാ നഗറിലായിരുന്നു താമസം. അശോക് നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

Related posts

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍