കാര്‍ട്ടൂണ്‍ തമാശ ജീവിതത്തില്‍ യാഥാര്‍ഥ്യമായി: പരസ്യബോര്‍ഡിലെ റോഡ് കണ്ട് തെറ്റിദ്ധരിച്ച്‌ ട്രക്ക് ഇടിച്ചുകയറ്റി!

ഡെല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് വേയില്‍ കാർട്ടൂണ്‍ സിനിമകളെ വെല്ലുന്ന വിചിത്രമായ ഒരു റോഡപകടം നടന്നു. റോഡരികിലെ വലിയ പരസ്യബോർഡില്‍ വരച്ചിരുന്ന റോഡിന്‍റെ ചിത്രം കണ്ട് ഒരു ട്രക്ക് ഡ്രൈവർ, അത് യഥാർഥ റോഡാണെന്ന് തെറ്റിദ്ധരിച്ച്‌ വണ്ടി ആ ബോർഡിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.മുൻഭാഗം പൂർണമായും തകർന്ന നിലയില്‍ പരസ്യചിത്രത്തിലേക്ക് പകുതിയോളം കയറിനില്‍ക്കുന്ന ട്രക്കിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. എക്സ് പ്ലാറ്റ്‌ഫോമില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ സംഭവത്തിന് താഴെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി എത്തിയത്.ലൂണി ട്യൂണ്‍സ് കാർട്ടൂണുകളില്‍ മാത്രം കണ്ടിട്ടുള്ള ഇത്തരം അബദ്ധങ്ങള്‍ ജീവിതത്തില്‍ യാഥാർഥ്യമായതിനെക്കുറിച്ചും, ഇത്തരം ഹോർഡിംഗുകള്‍ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാനിടയുണ്ടെന്നതിനെക്കുറിച്ചും ആളുകള്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്. അതേസമയം, അപകടത്തില്‍പെട്ട ഡ്രൈവറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി