ഡ്രൈവിംഗ് സീറ്റില്‍ സ്റ്റിയറിംഗ് പിടിച്ച്‌ പിഞ്ചുകുഞ്ഞ്, കൂസലില്ലാതെ മാതാപിതാക്കള്‍, റോഡിലെ അപകടക്കളി തുടരുന്നു

കഴക്കൂട്ടം: പ്രായപൂർത്തിയാവാത്തവർ മൂലം വാഹനാപകടങ്ങള്‍ പതിവായിട്ടും റോഡിലെ അപകടക്കളി തുടരുന്നു. മൂന്നോ നാലോ പ്രായമുള്ള കുട്ടിയെ ഉപയോഗിച്ച്‌ സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിച്ച്‌ രക്ഷിതാക്കള്‍.ഡ്രൈവർ സീറ്റില്‍ അച്ഛന്റെ മടിയില്‍ ഇരുന്ന് പിഞ്ചുകുഞ്ഞിന്റെ ഡ്രൈവിംഗ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കുട്ടി സ്റ്റിയറിംഗ് പിടിച്ച്‌ നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 80-100 കിലോമീറ്റർ വേഗതയിലാണ് ഈ അപകടപ്പാച്ചില്‍. സമീപത്ത് കൂടി വന്ന കാറിലുള്ളവർ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ വന്നതോടെ വീണ്ടും വേഗതയില്‍ കാർ മുന്നോട്ട് കുതിക്കുകയാണ്.

പതിനേഴുകാരൻ ഓടിച്ച വാഹനം ഇടിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടും മുൻപാണ് സംഭവം. കൊല്ലം ഇളമ്പല്‍ സ്വദേശികളാണ് വീഡിയോ ദൃശ്യം പകർത്തിയത്.അധിക വാഹനങ്ങള്‍ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് സംഭവം. കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് വീഡിയോ എടുത്തതെന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തി പ്രതികരിക്കുന്നത്. അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈ ഓവറിലാണ് അപകടക്കളി.

Related posts

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി

ബെംഗളൂരുവില്‍ ഉപയോഗിച്ച കപ്പുകളില്‍ പാനീയങ്ങള്‍ വിതരണം; പിവിആര്‍ ഐനോക്‌സ് ജ്യൂസ് കൗണ്ടര്‍ അടപ്പിച്ചു