തമിഴ്‌നാട്ടില്‍ വൻ ജയില്‍ചാട്ടം: ആണ്ടിപ്പെട്ടി ജയിലില്‍ നിന്ന് 17 തടവുകാര്‍ ജയില്‍ചാടി; കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ ജാഗ്രത

തേനി: തമിഴ്‌നാട്ടിലെ തേനിയിലുള്ള ആണ്ടിപ്പെട്ടി സബ് ജയിലില്‍ നിന്ന് 17 വിചാരണത്തടവുകാർ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച്‌ ജയില്‍ ചാടി.തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പോലീസുകാർക്ക് പരിക്കേറ്റു.രക്ഷപ്പെട്ടവരില്‍ ഒരാളെ പോലീസ് പിന്തുടർന്ന് പിടികൂടിയിട്ടുണ്ട്. ബാക്കി 16 പേർക്കായി തിരച്ചില്‍ ഊർജ്ജിതമാക്കി. സംഭവത്തെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിലെ എല്ലാ ചെക്ക്‌പോസ്റ്റുകളിലും പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ജയില്‍ ഉദ്യോഗസ്ഥരെയും കാവല്‍ക്കാരെയും ക്രൂരമായി മർദ്ദിച്ച ശേഷമാണ് തടവുകാർ ജയിലിന്റെ പ്രധാന കവാടത്തിലൂടെ രക്ഷപ്പെട്ടത്.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുചാടിയവർ ഇടുക്കി ബോഡിമെട്ട്, കുമളി തുടങ്ങിയ അതിർത്തി മേഖലകള്‍ വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തമിഴ്‌നാട് പോലീസും കേരള പോലീസും സംയുക്തമായി അതിർത്തികളില്‍ വാഹന പരിശോധനയും തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

Related posts

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി

ബെംഗളൂരുവില്‍ ഉപയോഗിച്ച കപ്പുകളില്‍ പാനീയങ്ങള്‍ വിതരണം; പിവിആര്‍ ഐനോക്‌സ് ജ്യൂസ് കൗണ്ടര്‍ അടപ്പിച്ചു