രാജാജി നഗറിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത് കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ

രാജാജി നഗറിൽ കഴിഞ്ഞ ദിവസം യുവാവ് ബൈക്ക് അപകട ത്തിൽ മരിച്ചത് കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് ആരോപണമുയർന്നു. മഹാലക്ഷ്മി ലേഔട്ട് നിവാസി മനോജ് കുമാർ(25) ആണ് കണ്ഠീരവ സ്റ്റുഡിയോക്കു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ബൈക്ക് റോഡരികിലെ തുണിലിടിച്ച് മറിഞ്ഞ് ബസിനടിയിൽപ്പെടുകയായിരുന്നു. കുഴിയൊഴിവാ ക്കാൻ പെട്ടെന്നു ബൈക്ക് തിരിച്ചപ്പോഴായിരിക്കാം അപകടമു ണ്ടായതെന്നു ട്രാഫിക് പൊലീസും പറഞ്ഞു. അതേസമയം ഇട തുവശത്തുകൂടി ബസിന്റെ മറികടക്കാൻ ശ്രമിച്ചപ്പോൾ തൂണിലി ടിച്ചാണ് അപകടമുണ്ടായതെന്നു സ്ഥലം സന്ദർശിച്ച ഉദ്യോഗ സ്ഥർ പറഞ്ഞതായി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ആഴ്ചകൾക്കു മുൻപു റോഡിലെ കുഴിയൊഴി വാക്കാൻ ശ്രമിക്കുന്നതിനിടെ മുച്ചക്രവാഹനം മറിഞ്ഞ് ഭിന്നശേ ഷിക്കാരനായ ഗൃഹനാഥൻ മരിച്ചിരുന്നു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍