മകന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ കാറിടിച്ച്‌ മരിച്ചു

ബംഗളൂരു: മകന്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ കാറിടിച്ചു മരിച്ചുമാരെനഹള്ളി നിവാസി ലോകേഷിന്റെ ഭാര്യ ലീലാവതി (39), മകന്‍ മോഹന്‍ ഗൗഡ(19) എന്നിവരാണു മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ മരിച്ചത്.

സുഹൃത്തുക്കളുടെ ബൈക്ക് മോഹന്‍ എടുത്തതിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. ഇതില്‍ ഇടപെട്ട ലോകേഷ് മകനെ അമ്മയുമായി വഴക്കിടുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. തുടര്‍ന്നു വീടിനുള്ളില്‍ കയറി മുറിയടച്ച മോഹനെ തൂങ്ങിയ നിലയിലാണ് പിന്നെ കണ്ടെത്തിയത്.

പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ സഹായത്തോടെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ ലീലാവതി മകന്‍ മരിച്ചതറിഞ്ഞു മനോനില തെറ്റി റോഡിലൂടെ ഓടുമ്ബോഴാണ് വാഹനമിടിച്ച്‌ അപകടമുണ്ടായത്.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്