ബസുകള്‍ കൂട്ടിയിടിച്ച്‌ പത്ത് പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ചെന്നൈ : ബസുകള്‍ പരസ്പരം കൂട്ടിയിടിച്ച്‌ പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിലാണ് അപകടം നടന്നത്. തിരുപ്പൂരില്‍ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയില്‍ നിന്ന് ദിണ്ടിഗല്‍ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്.

ഇതില്‍ ഒരു ബസിന്റെ ഡ്രൈവർ സീറ്റുള്‍പ്പെടെ പകുതിയിലധികം ഭാഗവും പൂർണമായി തകർന്നു. രണ്ട് ബസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർ സ്ഥലത്തെത്തി.

Related posts

ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ