കാറിനടിയില്‍ പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവില്‍ കാറിനടിയില്‍ പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നെലമംഗലയിലാണ് സംഭവം. വീടിന് മുന്നിലെ റോ‍ഡില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാർ ഇടിക്കുകയായിരുന്നു.കുട്ടി കാറിനടിയില്‍പ്പെട്ടിരുന്നു. മുൻചക്രങ്ങള്‍ കയറിയിറങ്ങിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മുഖത്തും തലയിലും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നെലമംഗല പൊലീസ് കേസെടുത്തു.

Related posts

ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ