‘എന്റെ കഷ്ടം നീക്കണം, ഉത്സവത്തിനുമുമ്പ് അമ്മായിയമ്മ മരിക്കണേ ഭഗവാനേ ‘; ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോള്‍ പ്രാര്‍ഥനാക്കുറിപ്പ്

ബെംഗളൂരു: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ അമ്മായിയമ്മയുടെ മരണത്തിനുവേണ്ടി പ്രാർഥിക്കുന്ന കുറിപ്പ്. ബെളഗാവി ജില്ലയിലെ ഹുളിഗുണ്ടേശ്വര ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോഴാണ് കുറിപ്പ് കിട്ടിയത് .കാണിക്കയായി സമർപ്പിച്ച 100 രൂപയ്ക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് തുണ്ടിലായിരുന്നു കന്നഡയില്‍ ആവശ്യം എഴുതിയിരുന്നത്. ‘ഭഗവാനേ, എന്റെ കഷ്ടം നീക്കണം-അടുത്ത ഉത്സവത്തിനുമുൻപ് അമ്മായിയമ്മ മരിക്കണം’ എന്നായിരുന്നു ഇതില്‍ എഴുതിയിരുന്നത്.കുറിപ്പെഴുതിയത് ആരാണെന്ന് വ്യക്തമല്ല. കാണിക്കയ്‌ക്കൊപ്പം വിവിധ ആവശ്യങ്ങള്‍ എഴുതിയിടുന്നത് ഈ ക്ഷേത്രത്തില്‍ സാധാരണമാണ്. മക്കളുണ്ടാകാൻ, വിവാഹം നടക്കുന്നതിന്, ജോലി ലഭിക്കാൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് പലപ്പോഴും കുറിപ്പുകളില്‍ കാണാറുള്ളത്. എന്നാല്‍, ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് ലഭിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

Related posts

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍