വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ തമിഴ്നാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു

കല്‍പറ്റ: മേപ്പാടിയിലെ സ്വകാര്യ റിസോർട്ടില്‍ തമിഴ്നാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാർഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടില്‍ താമസിക്കാനെത്തിയത്. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.

Related posts

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും

ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; യാത്രാസമയം 16 മണിക്കൂറായി കുറയും

7 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്ക് വീണ്ടും നീക്കം, മുഖ്യമന്ത്രിക്ക് നിവേദനം