7 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്ക് വീണ്ടും നീക്കം, മുഖ്യമന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാത പദ്ധതി യാഥാർഥ്യമാക്കാൻ വീണ്ടും ശ്രമം തുടങ്ങി. കർണാടകയുടെ എതിർപ്പിനെത്തുടർന്ന് തടസ്സപ്പെട്ട പദ്ധതിക്ക് ജീവൻവെക്കണമെന്ന ആവശ്യവുമായി കാഞ്ഞങ്ങാട്ടുനിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഇടപെടലുണ്ടായാൽ കർണാടകയുടെ പിന്തുണയും ഉറപ്പാക്കാനാകുമെന്നാണ് നിവേദക സംഘത്തിന്റെ പ്രതീക്ഷ. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.91 കിലോമീറ്റർ റെയിൽപാത2014-15ലാണ് കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയുടെ സർവേയ്ക്ക് റെയിൽവേ അനുമതി ലഭിച്ചത്. 91 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 40 കിലോമീറ്റർ കേരളത്തിലൂടെയും 41 കിലോമീറ്റർ കർണാടകത്തിലൂടെയുമാണ് കടന്നുപോകുന്നത്. റെയിൽവേയുടെ സർവേയിൽ പദ്ധതി ലാഭകരമാണെന്ന് കണ്ടെത്തിയിരുന്നു.

നിലവിൽ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ് പദ്ധതി.നേരത്തെ കേരളം പദ്ധതിക്ക് അനുകൂലമായി റെയിൽവേയ്ക്ക് കത്തുനൽകിയിരുന്നെങ്കിലും കർണാടകയുടെ പിന്തുണ ലഭിക്കാത്തതിനാൽ തുടർനടപടികളുണ്ടായില്ല. സ്ഥലമേറ്റെടുപ്പിനുള്ള ചെലവിന്റെ വിഹിതം സംബന്ധിച്ച വ്യക്തതയില്ലായ്മയും കേരളത്തിന്റെ കത്തിൽ പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയുടെ പകുതി ചെലവ് റെയിൽവേ വഹിക്കുമ്പോൾ ബാക്കി തുക കേരളവും കർണാടകയും ചേർന്നാണ് കണ്ടെത്തേണ്ടത്.നേരത്തേ നൽകിയ കത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ ചെലവിന്റെ വിഹിതം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് കേരളം വീണ്ടും കത്തുനൽകേണ്ടതുണ്ട്. ഇതിനായി പുതിയ എസ്റ്റിമേറ്റും തയ്യാറാക്കണം.പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് കർണാടക നേരത്തേ എതിർപ്പ് അറിയിച്ചിരുന്നത്. എന്നാൽ, പാത കടന്നുപോകുന്ന പ്രദേശങ്ങൾ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കില്ലെന്നാണ് അധികൃതരുടെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രിക്ക് നിവേദനംകാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് യുഡിഎഫ് പ്രതിനിധി സംഘം ആവശ്യപ്പെട്ടത്.

കേരള സർക്കാർ മുൻകൈയെടുത്ത് കേന്ദ്ര, കർണാടക സർക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.നിവേദനം പരിശോധിച്ച മുഖ്യമന്ത്രി ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് ഉറപ്പുനൽകി. പാതയ്ക്കായുള്ള ശ്രമങ്ങൾ തുടരുമെന്ന് രാജ്മോഹൻ ഉണ്ണിത്താനും അറിയിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ കൺവീനറുമായ ബഷീർ വെള്ളിക്കോത്ത്, ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം എം.പി. ജാഫർ, ലീഗ് നാഷനൽ കൗൺസിൽ അംഗവും മുനിസിപ്പൽ പ്രസിഡന്റുമായ കെ. മുഹമ്മദ് കുഞ്ഞി, സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.ബെംഗളൂരുവിലേക്ക് യാത്രാസമയം കുറയുംകാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാത യാഥാർഥ്യമായാൽ ബെംഗളൂരുവിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും. നിലവിൽ മംഗളൂരു വഴി ബെംഗളൂരുവിലെത്താൻ 10 മണിക്കൂറിലധികം വേണ്ടിവരുമ്പോൾ പുതിയ പാത വന്നാൽ ഏഴ് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നാണ് പ്രതീക്ഷ.

ഏകദേശം 200 കിലോമീറ്റർ ദൂരം ലാഭിക്കാനും ചരക്കുനീക്കം വേഗത്തിലാക്കാനും കഴിയും.തലക്കാവേരി, സുബ്രഹ്മണ്യം, മൂകാംബിക ക്ഷേത്രങ്ങളിലേക്ക് പോകുന്നവർക്കും കർണാടകയിൽനിന്ന് കൊട്ടിയൂർ, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിലേക്ക് എത്തുന്ന തീർഥാടകർക്കും പാത ഗുണകരമാകും. ഇരുസംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും റാണിപുരം പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് റെയിൽവേ ഡിവിഷനും പാത ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.ദേശീയപാത നിർമാണം; എട്ട് മാസമായി കുടിവെള്ളമില്ലാതെ 500 കുടുംബങ്ങൾകാഞ്ഞങ്ങാട്: ദേശീയപാത നിർമാണത്തിനിടെ പൊട്ടിയ ശുദ്ധജല പൈപ്പ് എട്ട് മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് കാഞ്ഞങ്ങാട്ടെ 500 കുടുംബങ്ങൾ കുടിവെള്ളക്ഷാമത്തിൽ. ചെമ്മട്ടംവയൽ അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡ് നിർമാണത്തിനിടെയാണ് പൈപ്പ് പൊട്ടിയത്. വേനൽ കടുത്തതോടെ പ്രദേശത്തെ കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കുകയാണ്.ചെമ്മട്ടംവയൽ, ബല്ലത്ത്, കുയിൽവീട്, കാനം, അത്തിക്കോത്ത്, ശിവജിനഗർ, കല്യാൺ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരിതത്തിലായത്.

നഗരസഭയിലെ 10, 12 വാർഡുകളിലായി നിരവധി കുടുംബങ്ങൾക്ക് ശുദ്ധജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മടിക്കൈ ഭാഗത്തേക്കുള്ള റോഡിനടിയിലൂടെ പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ ശുദ്ധജലവിതരണം പുനഃസ്ഥാപിക്കാനാകൂ. എന്നാൽ, ഇതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പരാതി.പൈപ്പ് സ്ഥാപിക്കാൻ വൈകുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ ഒഴിഞ്ഞുമാറുകയാണെന്ന് നഗരസഭാ കൗൺസിലർ കെ.വി. രതീഷ് പറഞ്ഞു.മഴക്കാലത്ത് വലിയ തോതിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ലെങ്കിലും വേനൽ കടുത്തതോടെ സ്ഥിതി രൂക്ഷമായി. റോഡ് വികസനത്തിന്റെ ഭാഗമായി മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് വരൾച്ചയും നേരിടേണ്ടിവരുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൗൺസിലർമാരായ രാജൻ അത്തിക്കോത്തും കെ.വി. രതീഷും ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പൈപ്പ് പുനഃസ്ഥാപിച്ച് കുടിവെള്ളവിതരണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.

Related posts

എഞ്ചിനില്ലാതെ 6 കിലോമീറ്ററോളം ഓടിയ ഏഴ് റെയിൽവേ കോച്ചുകൾ പാളം തെറ്റി; ഗേറ്റ് കീപ്പറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും

ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; യാത്രാസമയം 16 മണിക്കൂറായി കുറയും